Latest NewsNewsIndiaBusiness

5ജി സ്പെക്ട്രം: രാജ്യത്ത് ലേലം ആരംഭിച്ചു

72 GHz റേഡിയോ തരംഗങ്ങൾക്കായുള്ള ലേലമാണ് നടക്കുന്നത്

നീണ്ട നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ആരംഭിച്ചു. രാവിലെ 10 മണി മുതലാണ് ലേല നടപടികൾ ആരംഭിച്ചത്. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിനായുളളത്.

72 GHz റേഡിയോ തരംഗങ്ങൾക്കായുള്ള ലേലമാണ് നടക്കുന്നത്. റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ ഭീമന്മാരാണ് ലേലത്തിന് തയ്യാറെടുപ്പുകൾ നടത്തിയത്. 5ജി നിലവിൽ വരുന്നതോടെ, 4ജിയെക്കാൾ പത്ത് ഇരട്ടി വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകും. ലോ ഫ്രീക്വൻസി ബാൻഡ്, മിഡ് ഫ്രീക്വൻസി ബാൻഡ്, ഹൈ ഫ്രീക്വൻസി ബാൻഡ് എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഉള്ളത്.

Also Read: തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം

600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz എന്നിവയാണ് ലോ ഫ്രീക്വൻസി ബാൻഡിൽ ഉൾപ്പെടുന്നത്. മിഡ് ഫ്രീക്വൻസി ബാൻഡിൽ 3300 MHz, ഹൈ ഫ്രീക്വൻസി ബാൻഡിൽ 26 GHz എന്നിങ്ങനെയാണ് ഉളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button