KeralaLatest NewsNews

കപ്പലിൽ വച്ച് ഇടതുകാലിന് പരുക്കേറ്റ റഷ്യൻ സ്വദേശിയെ അടിയന്തര ചികിത്സയ്ക്കായി കരയ്ക്കെത്തിച്ചു

 

വിഴിഞ്ഞം: കപ്പലിൽ വച്ച് ഇടതുകാലിന് പരുക്കേറ്റ റഷ്യൻ സ്വദേശിയെ അടിയന്തര ചികിത്സ നൽകുന്നതിന് വിഴിഞ്ഞം കടലിൽ പ്രത്യേക സന്നാഹമൊരുക്കി കരയ്ക്കെത്തിച്ചു. ജോലിക്കിടെ കാലിൽ ഇരുമ്പ് പൈപ്പ് വീണ് ഇടതുകാലിന് ഒടിവേറ്റ റഷ്യക്കാരനെയാണ് കരയ്ക്കെത്തിച്ചത്.

 

ജോർദാനിൽനിന്ന് സിങ്കപ്പുരിലേക്ക് വിഴിഞ്ഞം വഴി പോകുകയായിരുന്ന സീയെം സോക്രട്ടീസ് എന്ന ചരക്കുകപ്പലിലെ ശുചീകരണ തൊഴിലാളി ഡിമിത്രി ബൈറ്റെൻസ് കോ (25)യെയാണ് കരയിലെത്തിച്ചത്.

 

കപ്പലിൽ വെള്ളമുപയോഗിച്ച് ശുചീകരണം നടത്തുന്ന സമയത്ത് മുകളിൽനിന്ന് ഇരുമ്പ് പൈപ്പ് വീണായിരുന്നു പരുക്കേറ്റതെന്ന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കപ്പൽ ഏജൻസി മേധാവി ക്യാപ്റ്റൻ സന്തോഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button