Latest NewsIndiaNews

പുനരധിവാസ കേന്ദ്രത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി: പോലീസ് കേസെടുത്തു

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ പുനരധിവാസ കേന്ദ്രത്തിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായാതായി പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള പെൺകുട്ടി മുഖേനയാണ് ഋഷികേശിൽ പുനരധിവാസ കേന്ദ്രം നടത്തുന്ന യുവാവിനെ പരിചയപ്പെട്ടതെന്ന് ഇരയായ പെൺകുട്ടി പോലീസിനോട് പറഞ്ഞു.

‘കുറച്ച് ദിവസങ്ങൾക്ക് ശേഷം, പെൺകുട്ടിക്ക് മയക്കമരുന്ന് കലർത്തിയ ശീതളപാനീയം വാഗ്ദാനം ചെയ്തു. തുടർന്ന്, രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ബോധം വന്നപ്പോൾ, അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ച് അവളെ ഭീഷണിപ്പെടുത്തി. പ്രതികൾ പെൺകുട്ടിയെ നഗരത്തിന് പുറത്ത് അയച്ച് പലതവണ ബലാത്സംഗം ചെയ്തു,’ പോലീസ് വ്യക്തമാക്കി.

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 223 കേസുകൾ

ലൈംഗികാതിക്രമത്തിൽ മടുത്ത പെൺകുട്ടി പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കത്തയയ്ക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കോട്വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ രവി സൈനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button