Latest NewsIndiaNews

ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിന് ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു: അറസ്റ്റ്

ഏതാണ്ട് 7 മണിക്കൂറോളം കെട്ടിയിട്ടു മർദ്ദിച്ചുവെന്ന് പൊലീസ് പറ‍യുന്നു.

ജയ്പൂർ: ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേരയിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെ തുടർന്നാണ് യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചത്. യുവാവിനെയും മരത്തിൽ കെട്ടിയിട്ട് ക്രൂര മർദ്ദനത്തിനിരയാക്കിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവു ഭർതൃസഹോദരനും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ഭാര്യ സുഹൃത്തായ യുവാവിനൊപ്പം കണ്ടതോടെയാണ് രോഷാകുലനായ ഭർത്താവ് യുവതിയെ മരത്തിൽ കെട്ടിയിടുകയായിരുന്നു. തൊട്ടടുത്ത മരത്തിൽ സുഹൃത്തിനെയും കെട്ടിയിട്ടു. ഏതാണ്ട് 7 മണിക്കൂറോളം കെട്ടിയിട്ടു മർദ്ദിച്ചുവെന്ന് പൊലീസ് പറ‍യുന്നു. വടി ഉപയോ​ഗിച്ചാണ് മർദ്ദിച്ചത്.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

സംഭവത്തിൽ, പ്രായപൂർത്തിയാവാത്ത രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button