PalakkadKeralaNattuvarthaLatest NewsNews

14കാരിക്കുനേരെ ലൈംഗികാതിക്രമം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും

കപ്പൂർ എറവക്കാട് വട്ടാകുന്ന് കണക്കൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (66) കോടതി ശിക്ഷിച്ചത്

പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂർ എറവക്കാട് വട്ടാകുന്ന് കണക്കൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (66) കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.

2019-ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ വിധിച്ചത്. അന്നത്തെ ചാലിശ്ശേരി എസ്.ഐമാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Read Also : വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 13 സാക്ഷികളെ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button