Latest NewsNewsIndiaInternational

കോമൺവെൽത്ത് ഗെയിംസ് 2022: പി.വി സിന്ധുവിന് സ്വർണം

ബര്‍മിംഗ്‌ഹാം: കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടി പി.വി സിന്ധു. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പി.വി സിന്ധു സ്വർണം നേടിയത്.

അതേസമയം, കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തിരശീലവീഴും. വൈകിട്ട് അഞ്ചിനാണ് ഇന്ത്യയുടെ അവസാന മത്സരം. മലയാളിതാരം പി ആർ ശ്രീജേഷ് ഉൾപ്പെട്ട ഹോക്കി ടീം ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകൾക്ക് തുടക്കമാവും.

പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യക്ക് നിരാശയായി ഫലം. മൂന്ന് മലയാളി താരങ്ങളടങ്ങിയ ടീമിന് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരായിരുന്നു ടീമിലെ മലയാളികൾ. നാഗനാഥൻ പാണ്ഡിയായിരുന്നു ടീമിലെ നാലാമത്തെ താരം. നോഹ നി‍ർമൽ ടോമിന് പകരമാണ് നാഗനാഥൻ ടീമിലെത്തിയത്. മൂന്ന് മിനിറ്റ് 05.51 സെക്കൻഡിലാണ് ഇന്ത്യ റിലേ പൂർത്തിയാക്കിയത്. മൂന്ന് മിനിറ്റ് 01.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കാണ് സ്വർണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button