Latest NewsNewsInternational

ചൈനയിൽ സൂനോട്ടിക് ലാംഗ്യ വൈറസ് കണ്ടെത്തി, ഇതുവരെ രോഗം ബാധിച്ചത് 35 പേർക്ക്: ലക്ഷണങ്ങൾ എന്തെല്ലാം?

തായ്‌പേയ്: ചൈനയിൽ പുതിയ വൈറസ് കണ്ടെത്തി. സൂനോട്ടിക് ലാംഗ്യ വൈറസ് ആണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതുവരെ 35 പേർക്ക് വൈറസ് ബാധിച്ചതായി തായ്‌വാനിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അറിയിച്ചു. വൈറസിന്റെ വ്യാപനം നിരീക്ഷിച്ച് വരികയാണ്. ചൈനയിലെ ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ കണ്ടെത്തിയ ലാംഗ്യ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് തായ്പേയ് ടൈംസ് റിപ്പോർട്ട് ചെയ്തു.

മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒരു പഠനത്തെ ഉദ്ധരിച്ച് തായ്‌വാനിലെ സി‌ഡി‌സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചുവാങ് ജെൻ-ഹ്‌സിയാങ് പറഞ്ഞു. അതേസമയം, ഇത്തരത്തിൽ വൈറസ് പകരുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസിനെ കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്ന് സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.

വളർത്തുമൃഗങ്ങളിൽ നടത്തിയ പരിശോധനയിൽ, ആടുകളിൽ 2 ശതമാനവും നായ്ക്കളിൽ 5 ശതമാനവും വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ചൈനയിലെ ഷാൻ‌ഡോംഗ്, ഹെനാൻ പ്രവിശ്യകളിൽ ആണ് വൈറസ് ബാധിച്ച 35 പേരുമുള്ളത്. ഇവരിൽ 26 പേർക്ക് ലാംഗ്യ വൈറസ് മാത്രമാണുള്ളത്. മറ്റ് രോഗങ്ങളൊന്നുമില്ല. ഇവർക്ക് തമ്മിൽ പരസ്പരം അടുത്ത സമ്പർക്കമില്ലെന്നും കണ്ടെത്തി. ഇവർ സമ്പർക്കം പുലർത്തിയവർക്ക് വൈറസ് പടർന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലക്ഷണങ്ങൾ:

പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശി വേദന, ഓക്കാനം, തലവേദന, ഛർദ്ദി തുടങ്ങിയവയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ. ഇവരിൽ വെളുത്ത രക്താണുക്കളുടെ കുറവും വർദ്ധിച്ച് വരുന്നുണ്ട്. കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ട്, കരൾ പരാജയം, വൃക്ക തകരാറ് എന്നിവയും ചില രോഗികളിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button