Latest NewsNewsLife StyleHealth & Fitness

ഉറക്കകുറവുണ്ടോ? എങ്കിൽ ഈ രോ​ഗം വരാൻ സാധ്യത കൂടുതലാണ്

ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കം അനിവാര്യമാണ്. ഉറക്കകുറവ് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ, പുതിയ ഗവേഷണങ്ങള്‍ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യത കൂടുതലാണെന്ന്. നല്ല ഉറക്കമുള്ളവരായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കകുറവുള്ളവര്‍ക്കും പകല്‍ ഉറക്കം തൂങ്ങുന്നവര്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് അമേരിക്കയിലെ ഗവേഷകര്‍ കണ്ടെത്തി.

തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും മൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. രോഗം ബാധിച്ചാല്‍ ക്രമേണ ഓര്‍മശക്തി കുറഞ്ഞ് കുറഞ്ഞ് പൂര്‍ണമായും മറവി എന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.

Read Also : 15,000 മുതല്‍ 4 ലക്ഷം രൂപ വരെ: യുവതികളെ ഒരു മണിക്കൂര്‍ മുതൽ ഒരു വര്‍ഷം വരെ വാടകയ്ക്ക് നൽകുന്ന ഇന്ത്യൻ ഗ്രാമം

അല്‍ഷിമേഴ്സ് രോഗത്തിനു പ്രധാന കാരണം അമിലോയ്ഡ് എന്ന പ്രോട്ടീനാണ്. ശരിയായി ഉറക്കം ലഭിക്കാത്തവരില്‍ അമിലോയിഡിന്റെ സാന്നിധ്യവും തലച്ചോറിലെ കോശങ്ങള്‍ക്കു നാശവും വീക്കവും ഉണ്ടാകുന്നുണ്ട്. ഇടയ്ക്കിടെ ഉണര്‍ന്ന് ഉറങ്ങുന്നവരിലും ഉറക്ക കുറവുള്ളവരിലും അമിലോയിഡ് പ്ലാക്ക് അധികമായി ഉണ്ടാകുന്നു. ഇതിനെ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ തന്നെ ശ്രമത്തിനിടയില്‍ ഉറക്കം ശരിയാകുന്നുമില്ല- ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ശരാശരി 63 വയസ്സുള്ള 101 പേരിലാണ് പരീക്ഷണം നടത്തിയത്. അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുള്ള ആളുകളെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.

ഉറക്കക്കുറവ് അല്‍ഷിമേഴ്സിലേക്ക് നയിക്കുന്നതാണോ, അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുള്ളവരുടെ ഉറക്കം കുറഞ്ഞു തുടങ്ങുന്നതാണോ എന്ന കാര്യം ഇനിയും പഠന വിധേയമാക്കേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button