തിരുവനന്തപുരം: സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്‌കൂൾ എസ്എംഎസ് പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം കോട്ടൺ ഹിൽ സ്‌കൂളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഒരു പ്രത്യേകത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ്. അങ്ങനെയുള്ള ഇടപെടൽ സ്‌കൂളുകളെ പൊതുസമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ മറ്റൊരു പ്രത്യേകത പൊതുസമൂഹവുമായുള്ള അടുത്ത ബന്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് പ്രളയ കാലത്തും കോവിഡ് കാലത്തുമൊക്കെ കണ്ടതാണ്. തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.
Read Also: വി.ഡി. സവർക്കറുടെ ചിത്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: ചെറുമകൻ രഞ്ജിത്ത്
Post Your Comments