UAELatest NewsNewsInternationalGulf

കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുത്: നിർദ്ദേശം നൽകി അബുദാബി പോലീസ്

അബുദാബി: കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പോലീസ് അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണമെന്നാണ് നിർദ്ദേശം.

Read Also: എട്ടാം ക്ലാസുകാരിയെ ചതിച്ച് കൂട്ടുകാരി, സുഹൃത്തുക്കളെ കൊണ്ട് പീഡിപ്പിച്ചു: ‘പക’യുടെ കാരണം ചികഞ്ഞ് പോലീസ്

കുട്ടികളെ മുൻസീറ്റിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. 400 ദിർഹം പിഴയും ഡ്രൈവറുടെ ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റും ലഭിക്കും.

അതേസമയം, നിയമലംഘനം പിടികൂടാൻ നിരീക്ഷണം ശക്തമാക്കിയെന്ന് അബുദാബി പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ധാനി അൽ ഹമീരി അറിയിച്ചു. സീറ്റ് ബെൽറ്റുകൾ 40 മുതൽ 60% വരെ സുരക്ഷ ഉറപ്പാക്കുമെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

Read Also: കള്ളൻ കപ്പലിൽ തന്നെ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകർ: 4 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button