Latest NewsKeralaCinemaMollywoodNewsEntertainment

ഡോക്ടർ റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അദ്ദേഹത്തെ ഇതുവരെയും നേരിട്ട് കാണാൻ സാധിച്ചിട്ടില്ല: ഗായത്രി സുരേഷ്

ബിഗ് ബോസ് സീസൺ 4 അവസാനിച്ച് ഒരു മാസം കഴിഞ്ഞു. ഷോയിലെ വിജയി ദിൽഷ ആണെങ്കിലും ആരാധകർ ഏറെയുള്ളത് റോബിൻ രാധാകൃഷ്ണനാണ്. സഹമത്സരാർത്ഥികളിൽ ഒരാളായ റിയാസിനെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിനാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. സ്വീകരണങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും തിരക്കാണ് റോബിന്. കൂടാതെ റോബിൻ നായകനായി ഒരു ചിത്രവും വില്ലനായ ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തുറന്നു പറയുകയാണ് ഗായത്രി സുരേഷ്.

‘ഡോക്ടർ റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ബിഗ് ബോസ് നാലാമത്തെ സീസൺ കഴിഞ്ഞിട്ട് രണ്ട് മാസമായെങ്കിലും ഏത് ഉദ്ഘാടനത്തിന് ചെന്നാലും വലിയ ജനാവലി ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്. കൂടാതെ സിനിമയിൽ അഭിനയിക്കാനും അദ്ദേഹത്തിന് ഇതിനോടകം ധാരാളം അവസരങ്ങൾ ലഭിച്ചു കഴിഞ്ഞു. ഒരിക്കലും റോബിൻ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കാറില്ല. അങ്ങനെ ചെയ്തിട്ടല്ല അദ്ദേഹം സ്വയം പൊങ്ങുന്നത്. ഞാൻ ഈ സീസണിൽ ഒരുപാട് പിന്തുണച്ചത് ദിൽഷയെ ആയിരുന്നു. ദിൽഷയ്ക്ക് വേണ്ടി മുന്നോട്ട് ഇറങ്ങി എങ്കിലും റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പല ആളുകളും റോബിനെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാണ് അവരുടെ നന്മ പുറത്തേക്ക് കാണിക്കാൻ ശ്രമിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ റോബിൻ ഒരിക്കലും അങ്ങനെ ശ്രമിച്ചിട്ടില്ല. അതാണ് റോബിൻ ഡോക്ടറുടെ ഏറ്റവും വലിയ കരുത്ത് എന്നാണ് തോന്നിയിട്ടുള്ളത്. റോബിനെ ഇതുവരെ നേരിട്ട് തനിക്ക് കാണാൻ സാധിച്ചിട്ടില്ല’, ഗായത്രി പറയുന്നു.

മുൻപും ഗായത്രി റോബിൻ കുറിച്ച് മനസ് തുറന്നിരുന്നു. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥിയായിരുന്നു റോബിൻ എന്നും ഗായത്രി പറഞ്ഞിരുന്നു. ‘ഒട്ടും ടോക്സിക് അല്ല. ഏറ്റവും കൂടുതൽ പോസിറ്റിവിറ്റി ഉള്ള ആൾ. ഇദ്ദേഹം ഫേക്ക് ആണെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. പലതരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹം വളരെ മികച്ച രീതിയിൽ അത് കൈകാര്യം ചെയ്തു. ഒരു തവണ പോലും പരിധിവിട്ട് പെരുമാറിയിട്ടില്ല. വിവരവും ബുദ്ധിയും ഉള്ള ആളുകൾ എപ്പോഴും ഇങ്ങനെ ആയിരിക്കും. അവർ ഒരിക്കലും അവരുടെ ആറ്റിറ്റ്യൂഡ് വിട്ട് കളിക്കുകയില്ല. ദൈവത്തിന്റെ പ്രിയപ്പെട്ട മകൻ. 95% ആളുകളെയും പോലെ അല്ല അദ്ദേഹം എന്നതിനർത്ഥം അദ്ദേഹം ഫേക്ക് ആണ് എന്നല്ല’, ഗായത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button