KeralaLatest NewsNews

13കാരനെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി: മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഈ മതപാഠശാലയിലെ മറ്റൊരു അധ്യാപകനായ ഇർഷാദ് അലിയും സമാന കേസിൽ അറസ്റ്റിലായിരുന്നു.

പാലക്കാട്: 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ അധ്യാപകൻ അറസ്റ്റിൽ. വാവനൂർ കുന്നുംപാറ വളപ്പിൽ ഫൈസലിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഈ മതപാഠശാലയിലെ മറ്റൊരു അധ്യാപകനായ ഇർഷാദ് അലിയും സമാന കേസിൽ അറസ്റ്റിലായിരുന്നു.

തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലാണ് സംഭവം. ഇവിടത്തെ 13 വയസ്സുകാരനെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കി. തുടർന്നാണ് പീഡന വിവരം പുറത്തായത്. പിന്നാലെ, കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

read also: ‘വേറെ ആരെയും കിട്ടിയില്ലേ’ എന്ന് വിമർശനം: മറുപടിയുമായി എംഎല്‍എ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ നീലഗിരി കോട്ട സ്വദേശി ഇർഷാദ് അലിയെ കഴിഞ്ഞ ദിവസം ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button