NewsMobile PhoneTechnology

വിപണി കീഴടക്കാൻ ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി ഉടനെത്തും

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി ഉടനെത്തും. റിപ്പോർട്ടുകൾ പ്രകാരം, ആഗസ്റ്റ് 26 മുതലാണ് ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ എത്തുക. സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,080 പിക്സൽ റെസല്യൂഷനാണ് കാഴ്ചവയ്ക്കുന്നുണ്ട്. ഒക്ട- കോർ മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

108 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തുന്ന ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില 17,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button