NewsBusiness

വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ഐആർസിടിസി, യാത്രക്കാരുടെ ഡാറ്റ കൈമാറില്ല

ഏകദേശം 100 കോടിയിലധികം ഉപഭോക്താക്കളാണ് ഐആർസിടിസിയുടെ ഭാഗമായിട്ടുള്ളത്

യാത്രക്കാരുടെ ഡാറ്റ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വിവാദമായതോടെ നിലപാട് വ്യക്തമാക്കി ഐആർസിടിസി. ധന സമ്പാദനത്തിനാണ് ഐആർസിടിസി ഉപഭോക്താക്കളുടെ ഡാറ്റ വിൽക്കുന്നത്. കൂടാതെ, ഇവ നിരീക്ഷിക്കാൻ കൺസൾട്ടിന്റെ നിയമിക്കാനും ഐആർസിടിസി പദ്ധതിയിട്ടിരുന്നു. ഇത് വിവാദമായതോടെയാണ് ഉപഭോക്താക്കളുടെ ഡാറ്റ വിൽക്കില്ല എന്ന തീരുമാനവുമായി ഐആർസിടിസി രംഗത്തെത്തിയത്.

ഏകദേശം 100 കോടിയിലധികം ഉപഭോക്താക്കളാണ് ഐആർസിടിസിയുടെ ഭാഗമായിട്ടുള്ളത്. ഇതിൽ 7.5 കോടിയാണ് സജീവ ഉപയോക്താക്കളുടെ എണ്ണം. ഡാറ്റകൾ വിൽക്കുന്നതിലൂടെ ഐആർസിടിസിക്ക് 1000 കോടി രൂപ വരെ വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടത്. ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, എയർ ടിക്കറ്റ്, ബസ് ബുക്കിംഗ്, കാറ്ററിംഗ് സർവീസ് തുടങ്ങിയ സേവനങ്ങളാണ് ഐആർസിടിസിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Also Read: കൊണ്ടോട്ടി സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ സഹായി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button