Latest NewsNewsInternational

ഉറക്കത്തിൽ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ടു, സ്വന്തം ലിംഗം മുറിച്ചെടുത്തു: 42 കാരന് സംഭവിച്ചത്

ഘാന: ഉറക്കത്തിനിടെ അറിയാതെ ലിംഗം മുറിച്ച് 42 കാരൻ. തെക്കൻ ഘാനയിലെ അസിൻ ഫോസം പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഉറക്കത്തിൽ ഭാര്യ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ട ഇദ്ദേഹം സ്വന്തം ലിംഗം മുറിക്കുകയായിരുന്നു. രക്തം വാർന്ന് വേദന വന്ന് തുടങ്ങിയപ്പോഴാണ് ഇദ്ദേഹം കണ്ണ് തുറന്നത്. ലിംഗം മുറിഞ്ഞിരിക്കുന്നത് കണ്ട ഇദ്ദേഹം, ആദ്യം ഞെട്ടി. അസിൻ ഫോസുവിൽ കോഫി അട്ട എന്ന് വിളിക്കപ്പെടുന്ന ഒരു കർഷകൻ ആണ് സ്വന്തം ലിംഗം മുറിച്ചത്.

സംഭവസമയത്ത് ഇയാൾ വീട്ടിൽ തനിച്ചായിരുന്നു. ഉറക്കത്തിനിടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വന്തം ലിംഗം മുറിച്ചത് എങ്ങനെയെന്ന് ഇയാൾക്ക് ഇപ്പോഴും ഓർമയില്ല. എന്നാൽ, താൻ കണ്ട സ്വപ്നത്തെ കുറിച്ച് ഇയാൾ വിശദീകരിച്ചു. ഭാര്യ ആടിനെ അറുക്കുന്നത് സ്വപ്നം കണ്ടു. ഭാര്യയെ സഹായിക്കാനായി ഇയാളും കൂടി. എന്നാൽ, ഇയാൾ വെട്ടിയത് സ്വന്തം ലിംഗവും വൃഷ്ണവും ആയിരുന്നു. വേദനിച്ച് തുടങ്ങിയപ്പോൾ മാത്രമാണ് താൻ എന്താണ് ചെയ്യുന്നതെന്ന് ഇയാൾക്ക് ബോധം വന്നത്.

അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഭാര്യ അദ്വോവ കോനാട്ട് കുറച്ച് സമയത്തിന് ശേഷം വീട്ടിലെത്തി. രക്തം വാർന്ന് കിടക്കുന്ന ഭർത്താവിനെയാണ് ഇവർ കണ്ടത്. അവർ ഡയപ്പർ ഉപയോഗിച്ച് രക്തപ്രവാഹം തടയാൻ ശ്രമിച്ചു. ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഉറക്കത്തിനിടെ കയ്യിൽ ഒരു കത്തി എങ്ങനെ വന്നു എന്ന കാര്യത്തിൽ ഇയാൾക്കും വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button