Latest NewsNewsMobile PhoneTechnology

വിവോ വൈ16: ഹോങ്കോംഗ് വിപണിയിൽ അവതരിപ്പിച്ചു

6.51 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ16 ഹോങ്കോംഗ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ് സൂചന. ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ പരിചയപ്പെടാം.

6.51 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,600×720 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ പി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഡ്രിസ്ലിംഗ് ഗോൾഡ്, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് വാങ്ങാൻ സാധിക്കുക.

Also Read: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അടുത്ത ബന്ധം: മദ്രസ ഇടിച്ചു നിരത്തി

13 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 2 മെഗാപിക്സൽ സെക്കന്ററി റിയർ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button