CricketLatest NewsNewsSports

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം നാളെ രാത്രി 7.30നാണ് മത്സരം. അതേസമയം, പരിക്കേറ്റ രവീന്ദ്ര ജഡേജയെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. പകരം, അക്‌സര്‍ പട്ടേലിലെ ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓൾ റൗണ്ടർ മികവിൽ അഞ്ച് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.

അതേസമയം, വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുമുണ്ട്. ദുര്‍ബലരായ ഹോങ്കോങിനെതിരെ 36 റണ്‍സെടുക്കാന്‍ രാഹുലിന് വേണ്ടി വന്നത് 39 പന്താണ്. എന്നാല്‍, വിരാട് കോഹ്ലി ഫോം വീണ്ടെടുത്തതും സൂര്യകുമാര്‍ യാദവ് മിന്നും ഫോം തുടരുന്നതും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടുന്നു.

എന്നാൽ, ഹോങ്കോങിനെതിരെ 155 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. 193 റണ്‍സ് അടിച്ചുകൂട്ടിയ പാകിസ്ഥാന്‍, ഹോങ്കോങിനെ 38 റണ്‍സിന് പുറത്താക്കിയിരുന്നു. ഹോങ്കോങിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് പാകിസ്ഥാനെതിരെ പുറത്തിരിക്കും. ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും.

ടി20 ലോകകപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കേയാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്കിന്റെ ഗുരതരാവസ്ഥയെക്കുറിച്ചോ എത്രനാള്‍ വിശ്രമം വേണ്ടിവരുമെന്നോ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 2021 ജനുവരിക്ക് ശേഷം അഞ്ചാം തവണയാണ് ജഡേജ പരിക്കേറ്റ് പുറത്താവുന്നത്.

Read Also:- വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button