KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന: ലഹരി ഉള്ളതല്ലെന്ന് സ്ഥാപന ഉടമ

കോഴിക്കോട്: ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് കടകളിലാണ് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവം പിടികൂടിയത്. സ്ഥാപന ഉടമയ്ക്കെതിരെ അധികൃതർ കേസെടുത്തു.

കഞ്ചാവിന്റെ കുരു ഓയിൽ പരുവത്തിലാക്കി ജ്യൂസിൽ കലക്കി കൊടുക്കുകയായിരുന്നു. ഇത് കലക്കി വെച്ച ദ്രാവകം കടയിൽ നിന്നും കണ്ടെത്തി. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ മയക്കുമരുന്ന് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ലഹരി ഉള്ളതല്ല തങ്ങളുടെ ഉത്പന്നമെന്നും, ഇന്ത്യയിൽ വാങ്ങാനും വിൽക്കാനും നിയമ പ്രശ്‌നങ്ങളില്ലെന്നുമാണ് സ്ഥാപന ഉടമ അവകാശപ്പെടുന്നത്.

കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ജ്യൂസ് വിൽക്കുന്നതായി സോഷ്യൽ മീഡിയകളിൽ പ്രചാരണം നടന്നിരുന്നു. ഇത് വൈറലായതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിദ്യാർത്ഥികൾ ഏറെ എത്തുന്ന കടയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button