Latest NewsNews

രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ തൈര്

കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കലവറയാണ് മോര്. പാല്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മോര് കഴിക്കാം കാരണം മോര് കുടിക്കുന്നത് മൂലം പാലിന്റെ ഗുണങ്ങള്‍ മുഴുവനായും ശരീരത്തിന് ലഭിക്കുന്നതാണ്. മോരില്‍ സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശനങ്ങള്‍ക്ക് മോര് കഴിക്കുന്നതിലൂടെ പരിഹാരം കാണാം.

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് മോര് നല്ലൊരു പരിഹാരമാണ് നല്ല ദഹനം നടക്കുന്നതിനാല്‍ ഇത് മലബന്ധം തടയുകയും ചെയ്യും. മോരില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി, ഛര്‍ദ്ദി എന്നിവ അകറ്റും. കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിന് സുഖം നല്‍കാനും മോരിന് കഴിയും. ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടിയാല്‍ അത് വയറിനുണ്ടാക്കുന്ന പ്രശ്നങ്ങളെ മോര് തടയുന്നു. ഭക്ഷണത്തിലും ഇതേ അവസ്ഥ തുടര്‍ന്നാല്‍ മോര് എരിവ് കുറയ്ക്കും. അതിനാല്‍ തന്നെ, എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പ്പം മോര് ഉള്‍പ്പെടുത്താം.

Read Also : കെഎസ്ആര്‍ടിസി: മുഴുവന്‍ ശമ്പളവും നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

നിര്‍ജ്ജലീകരണം തടയുന്നതിന് മോരിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ടു തന്നെയാണ് പലരും മോരും വെള്ളം കുടിയ്ക്കുന്നതും സംഭാരത്തിന് പ്രാധാന്യം നല്‍കുന്നതും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. അയേണ്‍ സമ്പുഷ്ടമാണ് മോര്. ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കുന്നത് വിളര്‍ച്ചാപ്രശ്നങ്ങള്‍ ഒഴിവാക്കും. ദിവസവും മോരു കുടിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. വിറ്റാമിന്റെ കുറവ് കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല പ്രവര്‍ത്തനങ്ങളേയും മോര് തടയുന്നു എന്നതാണ് മറ്റൊരു കാര്യം.

കൂടാതെ, കൂടുതല്‍ വിറ്റാമിനുകളെ പ്രദാനം ചെയ്യാനും മോരിന് കഴിയും. രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമാണ് മോര്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മോരിന് കഴിയും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്ന് ആണ് മോര്. പല്ലിന്റേയും എല്ലിന്റേയും വളര്‍ച്ചയ്ക്ക് പാലും മോരും ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്. മോരില്‍ മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. തൈര് കൊഴുപ്പുണ്ടാക്കുമെന്നു ഭയപ്പെടുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് മോരു കുടിയ്ക്കുന്നത്. അതുകൊണ്ടുതന്നെ, കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ദിവസവും സംഭാരം കുടിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുമെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button