NewsMobile PhoneTechnology

Samsung Galaxy Z Flip 3 5G: ഫ്ലിപ്കാർട്ടിൽ നിന്നും ഇന്നുതന്നെ സ്വന്തമാക്കാം

1.9 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും കൂടാതെ, 6.7 ഇഞ്ചിന്റെ ഫോൾഡബിൾ അമോലെഡ് ഡിസ്പ്ലേയും നൽകിയിട്ടുണ്ട്

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Samsung Galaxy Z Flip 3 5G. ഫോൾഡബിൾ ഡിസ്പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കമ്പനി അടുത്തിടെ അവതരിപ്പിച്ച ഈ മോഡൽ ഫ്ലിപ്കാർട്ടിൽ നിന്നും സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതയും അറിയാം.

1.9 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും കൂടാതെ, 6.7 ഇഞ്ചിന്റെ ഫോൾഡബിൾ അമോലെഡ് ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. 512×260 പിക്സൽ റെസല്യൂഷനും 640×1080 പിക്സൽ റെസല്യൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്പ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തു: ഭർത്താവും അമ്മായിയമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

12 മെഗാപിക്സൽ, 12 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 10 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ കഴിയുന്ന ഈ സ്മാർട്ട്ഫോണുകളുടെ വില 84,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button