KeralaLatest NewsNews

പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു: സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. രണ്ടാഴ്ച്ച മുൻപ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായക്കും പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

Read Also: ‘കുട്ടിക്കളി മാറിയിട്ടില്ല, വെറുതെയല്ല ഇയാളെ പപ്പുവെന്ന് വിളിക്കുന്നത്’: രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം നേതാവ്

അതേസമയം, ഫലപ്രാപ്തിയില്ലെന്ന ആരോപണം ശക്തമായിരിക്കെ പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്‌സിൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചതോടെയാണ് വാക്‌സിന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്. കെബി 210002 എന്ന ബാച്ച് വാക്‌സിനാണ് അടിയന്തരമായി പിൻവലിച്ചത്. ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്‌സിന്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് നിർദ്ദേശം നൽകിയത്.

Read Also: ‘മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഡാൻസ് കളിക്കരുത്’: ഹിജാബ് ധരിച്ച് ഓണത്തിന് ഡാൻസ് കളിച്ച പെൺകുട്ടികൾക്കെതിരെ പുരോഹിതൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button