Latest NewsNewsInternational

ആരോഗ്യസ്ഥിതിയിൽ ആശങ്ക: എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

ലണ്ടൻ: എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണെന്നാണ് ബക്കിംഗ്ഹാം പാലസ് അറിയിച്ചത്. സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി നിരീക്ഷണത്തിൽ കഴിയുന്നത്. 96 വയസാണ് രാജ്ഞിയുടെ പ്രായം.

Read Also: അലോപ്പതി, മൈദ തുടങ്ങിയ സാധനങ്ങൾക്ക് എതിരാണ് അച്ഛൻ, എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും: ധ്യാൻ ശ്രീനിവാസൻ

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോർ കൊട്ടാരത്തിലുണ്ട്. മക്കളായ പ്രിൻസ് ആൻഡ്രൂ, പ്രിൻസ് എഡ്വേർഡ്, ചെറുമക്കളായ വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ തുടങ്ങിയവർ ഉടൻ രാജ്ഞിയെ കാണാൻ എത്തുമെന്നാണ് വിവരം.

അതേസമയം, രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമൺസിൽ സ്പീക്കർ അടിയന്തര വിശദീകരണം നൽകിയിട്ടുണ്ട്

Read Also: സമൂഹ മാധ്യമങ്ങളിലെ പെയ്ഡ് പ്രമോഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button