NewsMobile PhoneTechnology

വിവോ വൈ75 എസ് 5ജി: ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ75 എസ് 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലിൽ നിരവധി സവിശേഷതകളാണ് വിവോ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കറുപ്പ്, ഗ്രേഡിയന്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ പുറത്തിറക്കിയിരിക്കുന്നത്.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2408 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ഒക്ട- കോർ മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിലാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും.

Also Read: തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഷൂട്ടർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 18 വാട്സ് ഫ്ലാഷ് ചാർജർ, 5000 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവ കാഴ്ചവയ്ക്കുന്നുണ്ട്. വിവോ വൈ75 എസിന് 1,899 യുവാൻ (ഏകദേശം 22,000 രൂപ) ആണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button