NewsMobile PhoneTechnology

ഇന്ത്യൻ വിപണി കീഴടക്കി Lava Blaze സവിശേഷതകൾ അറിയാം

6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണി കീഴടക്കി ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ. Lava Blaze സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ സവിശേഷതകൾ അറിയാം.

6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 3 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. കൂടാതെ, മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും.

Also Read: ഇത് ചരിത്രം, അഭിമാനം: 88.44 മീറ്റർ, സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര – വീഡിയോ

13 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. കൂടാതെ, 5000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8,499 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button