KeralaLatest NewsIndiaNews

പോപുലർ ഫ്രണ്ടിന്റെ ജനകീയ മുന്നേറ്റത്തെ സംഘപരിവാർ ഭയപ്പെടുന്നുവെന്ന് എ അബ്ദുൽ സത്താർ

കൊല്ലം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി പോപുലർ ഫ്രണ്ട്. രാജ്യത്ത് പോപുലർ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റത്തെ സംഘപരിവാർ നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നുവെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. പോപുലർ ഫ്രണ്ട് കൊല്ലം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി ഓഫീസ് അഞ്ചലിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിനെതിരെ എതിർശബ്ദങ്ങൾ ഉയർത്താനും അതിനെതിരെയുള്ള സമരങ്ങൾക്ക് മുൻഗണന നൽകാനും രാജ്യത്തിലെ മതേതര കക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോപുലർ ഫ്രണ്ടിന്റെ ജനകീയ മുന്നേറ്റത്തെ ഭയപ്പെടുന്നത് കൊണ്ടാണ് പോപുലർ ഫ്രണ്ടിനെ ബി.ജെ.പി ഭരണകൂടങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തി റിപബ്ലിക്കിനെയും ഭരണഘടനയും സംരക്ഷിക്കാൻ പൗരന്മാർ മുന്നോട്ട് വരണമെന്നും, അതിന് നേതൃത്വം വഹിക്കാൻ സംഘടന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘പോപുലർ ഫ്രണ്ട് കക്ഷിയല്ലാത്ത കേസുകളിൽ പോലും സംഘടനയെ വലിച്ചിഴച്ച് അവഹേളിക്കാൻ ശ്രമിക്കുന്നു. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നിടെ യു.പി സർക്കാർ സുപ്രീം കോടതിയിൽ പോപുലർ ഫ്രണ്ടിനെതിരെ നടത്തിയ പരാമർശങ്ങൾ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. നീതിന്യായ വ്യവസ്ഥയിൽ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന ആശാവഹമായ വിധിയാണ് സിദ്ദീഖ് കാപ്പന് ജാമ്യം നൽകി കൊണ്ട് നടത്തിയ വിധിയും അതിലെ പരാമർശങ്ങളും. രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തി റിപ്പബ്ലിക്കിനെയും ഭരണഘടനയും സംരക്ഷിക്കാൻ പൗരന്മാർ മുന്നോട്ട് വരണം. അതിന് നേതൃപരമായ പങ്ക് വഹിക്കാൻ പോപുലർ തയ്യാറാണ്’, സത്താർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button