രാജ്യത്ത് കാറുകളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ കാർ വിൽപ്പനയിൽ 21 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചർസാണ് (സിയാം) കണക്കുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇത്തവണ ഉത്സവ സീസണിൽ ഡിമാൻഡ് വർദ്ധിച്ചത് വിൽപ്പന കൂടാൻ കാരണമായിട്ടുണ്ട്. കൂടാതെ, സെമി കണ്ടക്ടർ ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ ഇത്തവണ സാധിച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം, 2021 ഓഗസ്റ്റ് മാസത്തിൽ 2,32,224 കാറുകളാണ് ഡീലർഷിപ്പുകളിലേക്ക് കൈമാറിയത്. എന്നാൽ, 2022 ഓഗസ്റ്റ് മാസത്തിൽ 2,81,210 കാറുകളാണ് കൈമാറിയത്. അതേസമയം, ടൂ വീലറുകളുടെ വിൽപ്പന 2021 ഓഗസ്റ്റ് 13,38,740 ആണ്. ഇത്തവണ 16 ശതമാനം വർദ്ധനവോടെ വിൽപ്പന 15,57,429 ആയി ഉയർന്നിട്ടുണ്ട്.
Post Your Comments