Latest NewsNewsIndia

ചില കോടതി വിധികള്‍ രാജ്യത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു: അസദുദ്ദീന്‍ ഒവൈസി

കോടതി വിധി അസ്ഥിരപ്പെടുത്തുന്ന ഫലമുണ്ടാക്കുമെന്നും രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഒവൈസി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയോട് ചേര്‍ന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന വാരാണസി ജില്ല കോടതിയുടെ വിധിയില്‍ ആശങ്കയുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.

Read Also:മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തങ്കം കസ്റ്റംസ് പിടികൂടി

കോടതി വിധി അസ്ഥിരപ്പെടുത്തുന്ന ഫലമുണ്ടാക്കുമെന്നും രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ബാബരി മസ്ജിദ് വിഷയത്തിലെ സമാനപാതയില്‍ തന്നെയാണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ബാബരി മസ്ജിദിന്റെ വിധി വന്നപ്പോള്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിധി രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു’, ഒവൈസി പറഞ്ഞു.

ആരാധന നടത്താന്‍ അവകാശം തേടിയുള്ള ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഈ മാസം 22ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button