Latest NewsNewsBusiness

ആമസോണമായി കൈകോർത്ത് ഇന്ത്യ കോഫി ബോർഡ്, കാരണം ഇതാണ്

ആദ്യ ഘട്ടത്തിൽ അഞ്ച് തരത്തിലുള്ള കാപ്പിപ്പൊടികളാണ് ഓൺലൈനിലൂടെ ലഭ്യമാക്കുക

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണുമായി സഹകരിച്ച് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ കോഫി ബോർഡ്. ഓൺലൈനായി കാപ്പിപ്പൊടി വിൽപ്പന സാധ്യമാക്കാനാണ് ആമസോണുമായി കരാറിൽ ഒപ്പിട്ടത്. വ്യത്യസ്ഥ തരത്തിലുള്ള രുചികൾ കോർത്തിണക്കിയ കാപ്പിപ്പൊടികളാണ് ഇന്ത്യൻ കോഫി ബോർഡ് പുറത്തിറക്കുന്നത്. ആഭ്യന്തര വിപണിയിൽ കാപ്പിപ്പൊടിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ മുഖാന്തരമുള്ള വിൽപ്പന.

ആദ്യ ഘട്ടത്തിൽ അഞ്ച് തരത്തിലുള്ള കാപ്പിപ്പൊടികളാണ് ഓൺലൈനിലൂടെ ലഭ്യമാക്കുക. കൂർഗ് അറബിക്ക കോഫി, ചിക്കമംഗളൂരു അറബിക്ക കോഫി, അറബിക്ക കോഫി, ബ്ലെൻഡ് അറബിക്ക, ബ്ലെൻഡ് റോബസ്റ്റ് എന്നീ ഇനങ്ങളാണ് ആമസോൺ മുഖാന്തരം വാങ്ങാൻ സാധിക്കുന്നത്. ഓൺലൈൻ വിൽപ്പന ശക്തിപ്പെടുത്തുന്നതോടെ, വിപണന രംഗത്ത് വൻ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നാണ് ഇന്ത്യ കോഫി ബോർഡിന്റെ വിലയിരുത്തൽ.

Also Read: തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button