Latest NewsNewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? റിയൽമി നാർസോ 50ഐ പ്രൈം ഇന്ത്യൻ വിപണിയിൽ

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി നാർസോ 50ഐ പ്രൈം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളാണ് സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. യുനിസോക് ടി612 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 10 വാട്സ് ഫാസ്റ്റ് ചാർജിംഗ് ശേഷിയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: കൊറിയർ വഴി മയക്കുമരുന്ന് കടത്ത് : യുവാവ് അറസ്റ്റിൽ

ഡാർക്ക് ബ്ലൂ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിലാണ് റിയൽമി നാർസോ 50ഐ പ്രൈം പുറത്തിറക്കിയിരിക്കുന്നത്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 7,999 രൂപയ്ക്കും 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 8,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. ആമസോൺ, റിയൽമി ഓൺലൈൻ സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ മുഖാന്തരമാണ് ഈ സ്മാർട്ട്ഫോൺ വിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button