ThiruvananthapuramKeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘കൊത്ത്’ റിലീസ്: ആഘോഷങ്ങള്‍ക്കായി ആസിഫ് അലി വെള്ളിയാഴ്ച മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തുന്നു

തിരുവനന്തപുരം: ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത് വെള്ളിയാഴ്ച റിലീസാകും. ചിത്രത്തിന്റെ ആഘോഷങ്ങള്‍ക്കായി ആസിഫ് അലി വെള്ളിയാഴ്ച തിരുവനന്തപുരത്തുള്ള മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തും. വൈകീട്ട് ഏഴ് മണിക്കാണ് ചടങ്ങ്.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയ്‌ക്കൊപ്പം റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്നു. നിഖില വിമലാണ് നായിക. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നല്ല ഉറക്കം ലഭിക്കാൻ
രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button