റിയാദ്: രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. സൗദി അറേബ്യയുടെ ദേശീയ പതാക, ചിഹ്നം എന്നിവയും ഭരണാധികാരികളുടെയും, നേതാക്കന്മാരുടെയും, ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ, നാമങ്ങൾ എന്നിവയും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
ദേശീയ ചിഹ്നങ്ങൾ, നാമങ്ങൾ, ദൃശ്യങ്ങൾ മുതലായവ വാണിജ്യ സാധനങ്ങളിലോ, പുസ്തകങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലോ, ലഘുലേഖകളിലോ, പ്രത്യേക സമ്മാന പദ്ധതികളുടെ ഭാഗമായോ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തിവരുന്നുണ്ട്.
ഇലക്ട്രോണിക്-ഷോപ്പിംഗ് സംവിധാനങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
Read Also: അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു : ഒടുവിൽ സംഭവിച്ചത്
Post Your Comments