Latest NewsNewsMobile PhoneTechnology

വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്

6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ സെപ്തംബർ 19 മുതലാണ് ലഭ്യമാകുക. വിവോ ചൈന സ്റ്റോറുകളിൽ നിന്നും, മറ്റ് ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നും വിവോ വൈ52ടി 5ജി വാങ്ങാൻ സാധിക്കുന്നതാണ്. സവിശേഷതകൾ പരിചയപ്പെടാം.

6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600 × 720 പിക്സൽ സൊല്യൂഷൻ ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിലാണ് പ്രവർത്തനം. ഐസ് ലെയ്ക്ക് ബ്ലൂ, കോക്കനട്ട് പീച്ച്, ബ്ലാക്ക് എന്നീ കളർ വേരിയന്റിലാണ് പുറത്തിറക്കിയിട്ടുള്ളത്.

Also Read: ആർത്തവ സമയത്ത് വേദനസംഹാരികൾ ഒഴിവാക്കാനുള്ള 5 കാരണങ്ങൾ ഇവയാണ്

13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 1,299 യുവാനും (ഏകദേശം 14,999 രൂപ) 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 1,499 യുവാനുമാണ് (ഏകദേശം 17,000 രൂപ) വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button