Latest NewsNewsMobile PhoneTechnology

ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും ഇങ്ങനെ

6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ ഗ്രീൻ, ഓറഞ്ച്, ബ്ലൂ, വൈറ്റ് നിറങ്ങളിലാണ് പുറത്തിറക്കിയിരിക്കുന്നത്. വിലയും സവിശേഷതയും അറിയാം.

6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ജി37 ഒക്ട കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ പ്രതിഭാസം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്

50 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 10 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ലാവ ബ്ലേസ് പ്രോയുടെ വില 10,499 രൂപയാണ്. ഫ്ലിപ്കാർട്ട്, ലാവ ഇ- സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ മുഖാന്തരം ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button