IndiaNewsBusiness

സ്വർണ ഇറക്കുമതി ലാഭകരമാക്കാൻ പ്ലാറ്റിനം ലോഹക്കൂട്ടുകൾ, നേട്ടം ഇതാണ്

പ്ലാറ്റിനം ലോഹക്കൂട്ടിൽ 6 ശതമാനം മാത്രമാണ് പ്ലാറ്റിനം അടങ്ങിയിട്ടുള്ളത്

സ്വർണത്തിന്റെ ഇറക്കുമതി കൂടുതൽ ലാഭകരമാക്കി മാറ്റാൻ പ്ലാറ്റിനം ലോഹക്കൂട്ടുകൾ ചേർത്ത് ഇറക്കുമതി നടത്തുന്ന പ്രവണത വർദ്ധിക്കുന്നു. പ്രധാനമായും, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ലോഹക്കൂട്ടായി സ്വർണം ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 15 ശതമാനമാണ് ഇറക്കുമതി തീരുവയായി ഈടാക്കുന്നത്. അതേസമയം, പ്ലാറ്റിനം ലോഹക്കൂട്ടിന് 10.75 ശതമാനം മാത്രമാണ് ഇറക്കുമതി തീരുവ.

പ്ലാറ്റിനം ലോഹക്കൂട്ടിൽ 6 ശതമാനം മാത്രമാണ് പ്ലാറ്റിനം അടങ്ങിയിട്ടുള്ളത്. ബാക്കി ഭാഗം സ്വർണമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തിൽ 22 ടൺ സ്വർണം ഇറക്കുമതി ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ലോഹക്കൂട്ടായി ഇറക്കുമതി ചെയ്യുമ്പോൾ അന്താരാഷ്ട്ര വിലയേക്കാൾ ഒരു ഔൺസിന് 7 ഡോളർ വരെ കുറച്ചു വിൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ലോഹക്കൂട്ടായി ഇറക്കുമതി ചെയ്യുന്നതിലൂടെ കേന്ദ്രസർക്കാറിന് 450 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടെന്നാണ് വിലയിരുത്തൽ.

Also Read: മതസ്പർദ്ധ സൃഷ്ടിക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു: 10 യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button