തിരുവനന്തപുരം: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു.
വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ കാരേറ്റ്, പൂപ്പുറം സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെടുകയായിരുന്നു.
വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കൾ സാഹസികമായി കരയ്ക്ക് എത്തിച്ചു. തുടർന്ന് കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
Post Your Comments