Latest NewsNewsInternational

‘കഞ്ചാവ് അടിച്ചെന്ന് കരുതി ആരും ജയിലിൽ കിടക്കരുത്’: കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്‍കാന്‍ ജോ ബൈഡന്റെ ഉത്തരവ്

വാഷിംഗ്ടണ്‍: ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ പൗരന്മാര്‍ക്ക് മാപ്പ് നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്‍കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പുതിയ നിർദേശ പ്രകാരം കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് ആണ് ‘സ്വാതന്ത്ര്യം’ കിട്ടിയത്. മയക്കുമരുന്നിനെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന പുതിയ ചുവടുവയ്പ്പാണ് ഇതെന്ന് അദ്ദേഹം അറിയിച്ചതായി റിപ്പോർട്ട്. ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് തന്റെ അനുയായികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുക എന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

ഇത് പ്രകാരമുള്ള ക്രിമിനല്‍ ശിക്ഷകള്‍ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും അറിയിച്ചു. ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിനാല്‍ നിരവധിയാളുകള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബൈഡന്റെ പ്രഖ്യാപനം. കഞ്ചാവ് കൈവശംവെച്ചതിന് ആരും ജയിലില്‍ കിടക്കേണ്ടതില്ല. ഇതിന്റെ പേരില്‍ നിരവധി ജീവിതങ്ങള്‍ തകര്‍ന്നു പോയി. തെറ്റുകള്‍ തിരുത്തേണ്ട സമയമാണിതെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം വന്‍തോതിലുള്ള കഞ്ചാവ് കടത്ത്, വിപണനം, പ്രായപൂര്‍ത്തിയായവര്‍ക്ക് വില്‍പന നടത്തല്‍ തുടങ്ങിയ കേസുകളില്‍ ഇളവ് നല്‍കില്ലെന്ന് ബൈഡന്‍ പറഞ്ഞു. 2019ല്‍ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും കഞ്ചാവ് ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് പൂർണ്ണമായും കുറ്റവിമുക്തമാക്കിയിട്ടില്ല. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ ​​വേണ്ടി കഞ്ചാവ് നിയമവിധേയമാണെന്ന് ഒന്നിലധികം സംസ്ഥാന സർക്കാരുകൾ ഇത് ഇതിനകം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button