NewsLife StyleHealth & Fitness

എല്ലിന്റെ തേയ്മാനം അകറ്റാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാതുവാണ് കാൽസ്യം

പ്രായാധിക്യത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് എല്ലുകൾക്കുണ്ടാകുന്ന തേയ്മാനം. ഇത് പലരെയും അലട്ടാറുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ തേയ്മാനം ഉണ്ടാകുന്നത് തടയാൻ സാധിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

തേയ്മാനം ഉള്ളവർ കഴിക്കേണ്ട പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. ഇവ മഗ്നീഷത്തിന്റെ പ്രധാന ഉറവിടമാണ്. അതിനാൽ, എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് നേന്ത്രപ്പഴം കഴിക്കുക. ദഹനത്തിനും നേന്ത്രപ്പഴം വളരെ നല്ലതാണ്.

Also Read: മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാതുവാണ് കാൽസ്യം. ചീരയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദിവസവും ആവശ്യമായി വരുന്ന കാൽസ്യത്തിന്റെ 25 ശതമാനവും ഒരു കപ്പ് വേവിച്ച ചീരയിൽ നിന്ന് ലഭിക്കുന്നതാണ്.

അടുത്തതാണ് മത്സ്യങ്ങൾ. ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഒമേഗാ 3 ഫാറ്റി ആസിഡ്. സാൽമൺ, ടൂണ എന്നീ മത്സ്യങ്ങൾ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button