KasargodKeralaNattuvarthaLatest NewsNews

കാസര്‍ഗോഡ് വൻ പാന്‍ മസാല ശേഖരം പിടികൂടി : പിടിച്ചെടുത്തത് അറുപതിനായിരം പാന്‍മസാല പായ്ക്കറ്റുകൾ, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം സ്വദേശികളായ ഉദയചന്ദ്രന്‍, അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്

കാസര്‍ഗോഡ്: ചരക്ക് വണ്ടിയില്‍ കടത്തുകയായിരുന്ന വൻ പാന്‍മസാല ശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍, മലപ്പുറം സ്വദേശികളായ രണ്ടു പേരെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഉദയചന്ദ്രന്‍, അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.

Read Also : യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി: 46കാരൻ അറസ്റ്റിൽ

അറുപതിനായിരം പാന്‍മസാല പായ്ക്കറ്റുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് ഉള്ളി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനില്‍ നിന്നുമാണ് ലഹരി മരുന്ന് പിടികൂടിയത്.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button