KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​രി​ൽ ല​ഹ​രി​പാ​ർ​ട്ടിക്കിടെ ആറുപേർ അറസ്റ്റിൽ

കെ.​കെ അ​ൻ​വ​ർ, കെ.​പി റ​മീ​സ്, യൂ​സ​ഫ് ഹ​സ്സൈ​നാ​ർ, എം.​കെ ഷ​ഫീ​ക്, വി.​വി ഹു​സീ​ബ്, സി. ​അ​സ്ബാ​ഹ് എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ല​ഹ​രി​പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ ആ​റു​പേ​ർ പി​ടി​യി​ൽ‌. കെ.​കെ അ​ൻ​വ​ർ, കെ.​പി റ​മീ​സ്, യൂ​സ​ഫ് ഹ​സ്സൈ​നാ​ർ, എം.​കെ ഷ​ഫീ​ക്, വി.​വി ഹു​സീ​ബ്, സി. ​അ​സ്ബാ​ഹ് എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

തിങ്കളാഴ്ച അ​ർ​ധ​രാ​ത്രി പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി വ​ട​ക്കും പാ​ടം​ഭാ​ഗ​ത്ത് വീ​ട്ടി​ൽ​ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ല​ഹ​രി​പാ​ർ​ട്ടി ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊലീ​സ് പരിശോധന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Read Also : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ പാകിസ്ഥാന്‍ സ്വദേശി: കണ്ടെത്തലുമായി എടിഎസ്

ക​ഞ്ചാ​വ്, എം​ഡി​എം​എ എ​ന്നീ ല​ഹ​രി​വ​സ്തു​ക്ക​ൾ ഇ​വ​രി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഹു​ക്ക​ക​ളും പ്ര​തി​ക​ളി​ൽ ​നി​ന്നും ക​ണ്ടെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button