KeralaLatest NewsNewsLife Style

വെറുംവയറ്റിൽ ഈത്തപ്പഴം കഴിച്ചുനോക്കൂ: ആരോഗ്യ ഗുണങ്ങൾ ഇവയാണ്

നിരവധി വിറ്റമിനുകളും പോഷകഘടകങ്ങളും അടങ്ങിയ ഒന്നാണ് ഈത്തപ്പഴം. ഈ പഴം ശീലമാക്കിയാൽ ആരോഗ്യമുള്ള ശരീരത്തെ നമുക്ക് വാർത്തെടുക്കാനാകും.  അവയവങ്ങളുടെ ആരോഗ്യങ്ങൾക്കും ഒട്ടനവധി രോഗങ്ങൾക്ക് പരിഹാരമായും ഈത്തപ്പഴം ഉപയോഗിക്കാം. മധുരമേറെയുള്ള ഈ പഴത്തിന്റെ ഗുണങ്ങൾ ഇവയാണ്.

ഈത്തപ്പഴത്തിൽ ആന്റി ഓക്‌സിഡന്റുകളുടെ അളവ് കൂടുതലാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ഫ്‌ളവനോയ്ഡുകൾ, കരോറ്റെനോയ്ഡ്‌സ്, ഫെനോളിക് ആസിഡ് എന്നീ ആന്റി ഓക്‌സിഡന്റുകളാണ് ഈത്തപ്പഴത്തിൽ ഉള്ളത്. കലോറി, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, അയേൺ, വിറ്റമിൻ ബി6 എന്നിവയെല്ലാം ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

മൂന്നര ഔൺസ് ഈത്തപ്പഴത്തിൽ ഏഴ് ഗ്രാം ഫൈബർ ആണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഈത്തപ്പഴം കഴിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ മലവിസ്സർജ്ജനം നടത്താനാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫൈബറിന്റെ സാന്നിധ്യത്തിന് കഴിയും. മൂലക്കുരുവിനെ പ്രതിരോധിക്കാനും ഈത്തപ്പഴം സഹായിക്കും.

ഈത്തപ്പഴത്തിലുള്ള ഘടകങ്ങൾ മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഓർമ്മശക്തി വർധിപ്പിക്കും. അൽഷിമേഴ്‌സ് രോഗ സാദ്ധ്യത കുറയ്‌ക്കാൻ വരെ ഈത്തപ്പഴത്തിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കൂടാതെ, എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ ഈത്തപ്പഴത്തിന് കഴിയും. ഫോസ്ഫറസ്, പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണിത്. ഭാരം കുറയ്‌ക്കാൻ പ്രത്യേക ഭക്ഷണ രീതി പിന്തുടരുന്നവർക്ക് പ്രതിദിനം ഈത്തപ്പഴം കഴിക്കാവുന്നതാണ്. ഗർഭിണികളുടെ ആരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്‌ക്കാനും അമിതവണ്ണം ഒഴിവാക്കാനും ഈത്തപ്പഴം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button