KeralaLatest News

ആളൊഴിഞ്ഞ റബർ പുരയിടത്തിൽ 16കാരിയെ നിരന്തരം പീഡിപ്പിച്ചു: യുവാവിനെ പിടികൂടി നാട്ടുകാർ

കൊല്ലം:  കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. കടയ്ക്കൽ ഇടത്തറ സ്വദേശി ശ്രീവിശാഖാണ് അറസ്റ്റിലായത്. പെൺകുട്ടിയെ നിരവധി തവണ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.

16 കാരി സ്കൂളിൽ പോകുന്ന സമയത്ത് ശ്രീ വിശാഖ് പ്രണയം നടിച്ച് അടുത്തുകൂടി. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി കുട്ടിയെ ആളൊഴിഞ്ഞ റബർ പുരയിടങ്ങളിലും പാറയിടുക്കുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം റബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടി. ഇവർ കടയ്ക്കൽ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button