Latest NewsNewsBusiness

സ്പൈസസ് ബോർഡ്: ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകാനൊരുങ്ങി മുംബൈ

നവി മുംബൈയിലെ സിഡ്കോ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക

മുംബൈ: സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് മുംബൈ വേദിയാകും. 2023 ഫെബ്രുവരി 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കോൺഗ്രസിൽ 50 ലധികം രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ പേർ പങ്കെടുക്കും. സുഗന്ധവ്യഞ്ജന വ്യാപാര, വാണിജ്യ മേഖലയിലെ ഏറ്റവും വലിയ കൂടിച്ചേരലാണ് ലോക സുഗന്ധവ്യഞ്ജന കോൺഗ്രസ്. നവി മുംബൈയിലെ സിഡ്കോ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക. സുഗന്ധവ്യഞ്ജന വാണിജ്യ മേഖലയുടെയും കയറ്റുമതിക്കാരുടെയും സഹകരണത്തോടു കൂടിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ജി20 രാജ്യങ്ങളിൽ നിന്നും കയറ്റുമതി- ഇറക്കുമതി വ്യാപാരികളും, സർക്കാർ അധികാരികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമായും സുഗന്ധവ്യഞ്ജന മേഖല നേരിടുന്ന പ്രശ്നങ്ങളും, ഭാവി സാധ്യതകളുമാണ് ചർച്ച ചെയ്യുക. കൂടാതെ, ഉൽപ്പാദനം, സംസ്കരണം, മൂല്യ വർദ്ധന, ഗുണനിലവാരം, സുരക്ഷ, വ്യാപാരം, വിതരണ ശൃംഖല എന്നിവയുമായി ബന്ധപ്പെട്ടുള്ള നിലവിലെ സാഹചര്യവും സമ്മേളനത്തിൽ വിലയിരുത്തും.

Also Read: കാര്‍ഷിക സെന്‍സസ്; ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button