Latest NewsNewsTechnology

‘ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ’: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു

ഒക്ടോബർ 18 മുതൽ 28 വരെയാണ് ഈ ഓഫർ ലഭിക്കുക

ദീപാവലിയോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ഇത്തവണ ‘ജിയോ ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ’ ഓഫറുകളാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറിൽ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ ഫൈബർ പ്ലാറ്റ്ഫോമിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.

ഓഫറുകൾ പ്രകാരം, ജിയോ ഫൈബർ കണക്ഷൻ എടുക്കുമ്പോൾ ആറുമാസത്തെ പ്ലാൻ തിരഞ്ഞെടുത്താൽ 100 ശതമാനം മൂല്യം തിരികെ ലഭിക്കുന്നതാണ്. കൂടാതെ, ഈ പ്ലാനിനോടൊപ്പം 15 ദിവസം അധിക വാലിഡിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 18 മുതൽ 28 വരെയാണ് ഈ ഓഫർ ലഭിക്കുക. ജിയോ ഫൈബറിന്റെ പ്ലാനുകളെക്കുറിച്ച് അറിയാം.

Also Read: അപകീർത്തിപ്പെടുത്തി: എല്‍ദോസിനെതിരെയും നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസ്

പ്രധാനമായും രണ്ടു പ്ലാനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ പ്ലാനിൽ മാസം 599 രൂപയാണ് അടയ്ക്കേണ്ടത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 30 എംബിപിഎസ് വേഗവും 14 ലധികം ഒടിടി ആപ്പുകളിലേക്കുള്ള ആക്സിസും ലഭ്യമാണ്. രണ്ടാമത്തെ പ്ലാനിൽ പ്രതിമാസം 899 രൂപയാണ് അടയ്ക്കേണ്ടത്. ഇതിൽ 100 എംബിപിഎസ് വേഗവും 14 ഒടിടി ആപ്പുകളും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button