ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തി : പ്രതി പിടിയിൽ

നേ​മം, ഐ​ക്ക​ര​വി​ളാ​കം നെ​ടി​യ​വി​ള വീ​ട്ടി​ൽ ര​വീ​ണി (ശ​ങ്ക​ർ 23)നെ​യാ​ണ് നേ​മം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

നേ​മം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പിന്തുടർന്ന് നി​ര​ന്ത​രം ശ​ല്യം ചെ​യ്ത കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. നേ​മം, ഐ​ക്ക​ര​വി​ളാ​കം നെ​ടി​യ​വി​ള വീ​ട്ടി​ൽ ര​വീ​ണി (ശ​ങ്ക​ർ 23)നെ​യാ​ണ് നേ​മം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നേ​മം പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം വെ​ച്ച് ഇ​യാ​ളും കൂ​ട്ടാ​ളി​യും പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും, ഇ​തു ക​ണ്ട് കാ​ര്യം തി​ര​ക്കാ​ൻ ചെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യെ ഇ​രു​വ​രും ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ നേ​മം പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. മു​മ്പും നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ളെന്ന് പൊലീസ് പറഞ്ഞു.

Read Also : യുക്രെയ്‌നെ തകര്‍ത്ത് റഷ്യ, മിസൈല്‍ ആക്രമണങ്ങളില്‍ ഊര്‍ജനിലയങ്ങള്‍ തകര്‍ന്നു: വൈദ്യുതി ബന്ധം താറുമാറായി

ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐമാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, രാ​ജേ​ഷ്, വി​ജ​യ​ൻ, മ​ധു​മോ​ഹ​ൻ, എ​എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ എ​സ്സി​പി​ഒ മു​രു​ക​ൻ, സി​പി​ഒ​മാ​രാ​യ പ്ര​വീ​ൺ, ഗി​രി, ഉ​ണ്ണി, സ​ജു, ല​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button