തിരുവനന്തപുരം: ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ തീരുമാനം വിവാദമാകുമ്പോൾ വിചിത്ര വാദവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണെന്നും മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കാണണമെന്നും ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷം ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ ഈ പരാമർശത്തെ ആഘോഷമാക്കുകയാണ് ട്രോളന്മാർ.
‘കള്ള് കേരളത്തിലുള്ള പാനീയം ആണത്രേ… അപ്പൊ കഞ്ചാവ് കേരളത്തിലുള്ള ചെടിയും എം.ഡി.എം.എ കേരളത്തിലുള്ള പൊടിയും അല്ലേ സഖാവേ…’ എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ നിറയെ പരിഹാസ കമന്റുകളാണുയരുന്നത്.
‘എന്തുകൊണ്ടും വിദ്യാഭ്യാസ മന്ത്രി ആകാൻ പറ്റിയ ആള് തന്നെയാണ് മാമൻ. അങ്ങയുടെ പാണ്ഡിത്യം ആ കഴിവ് അറിവിനുള്ള അങ്ങയുടെ ആ ക്ലിഞ്ഞത അത് കേരള ജനത കാണാതെ പോവുകയാണ്. സാരമില്ല ഇന്നല്ലെങ്കിൽ നാളെ താങ്കളെ സമൂഹം അംഗീകരിക്കും’, ഇങ്ങനെയും പരിഹസിക്കുന്നവരുണ്ട്.
അതേസമയം, സംസ്ഥാനത്ത് പഴങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ ഫേസ്‌ബുക്കിൽ വന്ന ചില കമന്റുകൾ ഇങ്ങനെ:
‘ശിവൻ കുട്ടി ചേട്ടോ വരുന്ന മാസം മുതൽ കേരളത്തിലെ എല്ലാ സ്കൂളിലും ഓരോ കുപ്പി കള്ള് വീതം സപ്ലൈ ചെയ്യാനുള്ള പദ്ധതി ആരംഭിച്ചാലോ…’
‘കള്ള് ദേശീയ പാനീയമാക്കി മാറ്റാൻ പാർലിമെന്റിലേക്കു ഒരു മാർച്ച് നടത്തിയാലോ…. സിവനെ…?’
‘ശിവൻകുട്ടിയുടെ തലയിൽ ദീപം കത്തിക്കൽ അത്യാവശ്യമിരിക്കുകയാണ് സൂർത്തുക്കളെ…’
‘തൊള്ളയിരത്തി മുന്നൂറ്റി അമ്പത്തിമൂന്നു ദീപം തെളിയിചിട്ട് ശിവൻകുട്ടി മാതൃകയായി. കള്ളും മദ്യവും രണ്ടായി കാണണമെന്ന വലിയൊരു സന്ദേശവും ഉണ്ട്. കഞ്ചാവ് ഇതിലൊന്നും പെടില്ല അത് ആയുർവേദ മരുന്നുമാണ് എന്ന് ശിവൻകുട്ടി’
Post Your Comments