കോഴിക്കോട്: ഗോകുലം വനിത ഫുട്ബോൾ ടീമിലെ വിദേശതാരങ്ങൾക്ക് നേരെ ആക്രമണം. ബിയർ കുപ്പിയെറിഞ്ഞ് ഘാന, കെനിയ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു.
Read Also : പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും, പരാതിക്കാരി ഇന്ന് മൊഴി നല്‍കും
സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ ജീവനക്കാരനായ കുതിരവട്ടം സ്വദേശി അരുൺകുമാർ പിടിയിലായി. അരുൺകുമാർ ഫുട്ബോൾ താരങ്ങൾക്ക് നേരെ ബിയർ കുപ്പി എറിയുകയായിരുന്നു. താരങ്ങൾ പരിശീലനം കഴിഞ്ഞ് പോകുമ്പോൾ റോഡിൽവച്ചായിരുന്നു ആക്രമണം.
Read Also : അനധികൃതമായി റബർ വെട്ടി പാൽ കടത്താൻ ശ്രമം : വാച്ചര്‍ അറസ്റ്റിൽ
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമല്ല.
Post Your Comments