KollamKeralaNattuvarthaLatest NewsNews

അനധികൃതമായി റബർ വെട്ടി പാൽ കടത്താൻ ശ്രമം : വാച്ചര്‍ അറസ്റ്റിൽ

എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനാണ് അറസ്റ്റിലായത്

കൊല്ലം: റബർ വെട്ടി പാൽ കടത്താൻ ശ്രമിച്ച കേസിൽ വാച്ചര്‍ പിടിയിൽ. എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനാണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

ആയിരനല്ലൂർ ആർ.പി.എല്‍ എസ്റ്റേറ്റിൽ ആണ് സംഭവം. അനധികൃത റബര്‍ വെട്ട് മനസിലാക്കിയ തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതിന് മുന്‍പും ഇയാള്‍ റബര്‍ പാല്‍ കടത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് തോട്ടം തൊഴിലാളികൾ. അടുത്തിടെയായി റബര്‍ പാലില്‍ ഉണ്ടായ വലിയ രീതിയിലെ കുറവാണ് തൊഴിലാളികളെ സംശയത്തിലാക്കിയത്.

Read Also : സ്കൂൾ കുട്ടികൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

അതേസമയം, നാഗേന്ദ്രന്റെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ പ്രതി കയ്യേറ്റം ചെയ്തു. ഏരൂര്‍ സ്വദേശിയായ ചന്തുവിനെയാണ് നാഗേന്ദ്രൻ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button