Latest NewsInternational

ദക്ഷിണകൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു: ഇതുവരെ 151 മരണം

ഇറ്റേവൻ: ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ വന്‍ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 151 പേര്‍ മരിച്ചു. നൂറ്റിയൻപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അന്‍പതിലേറെ പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍രണ്ടു വിദേശികളുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സോളിലെ ഇറ്റേവാനിലാണ് ദുരന്തമുണ്ടായത്. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ആഘോഷങ്ങള്‍ക്കിടെ തിരക്കില്‍പെട്ട് ഹൃദയസ്തംഭനമുണ്ടായാണ് മരണങ്ങളിലേറെയും. മേഖലയില്‍ ദുരന്തനിവാരണ സേനയെ വിന്യസിക്കാന്‍ പ്രസിഡന്‍റ് യൂണ്‍ സുക് യോള്‍ ഉത്തരവിട്ടു. പ്രസിഡന്‍റ് ദുരന്തസ്ഥലം സന്ദര്ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button