AsiaLatest NewsNewsInternational

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന, വ്യാപക പ്രതിഷേധം

ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന. ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെയാണ് ഇറാന്റെ റെവലൂഷ്യനറി ഗാർഡ് ഫോഴ്സ് കൊലപ്പെടുത്തിയത്. ഇതേതുടർന്ന് ഇറാനിൽ വീണ്ടും പ്രതിഷേധം രൂക്ഷമായി. ശനിയാഴ്ച രാത്രിയിൽ ഷാഹിദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പതിനായിരക്കണക്കിന് ആളുകൾ റോഡുകൾ ഉപരോധിച്ചു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പത്തൊൻപതു വയസ്സുകാരനായ മെർഷാദ് ഷാഹിദിയെ ഇറാൻ സുരക്ഷാ സേന ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. കസ്റ്റഡിയിലിരിക്കെയാണ് മരണം. മെർഷാദിന്റെ ഇരുപതാം ജന്മദിനത്തിന്റെ തലേദിവസമാണ് മരണം സംഭവിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.‌

കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി, ഒപ്പം ഇംഗ്ലീഷ് ഹൊറര്‍ സിനിമകളുടെ ആരാധികയും

ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇറാൻ അധികൃതർ തയ്യാറായിട്ടില്ല. ഷാഹിദി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പറയാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button