CricketLatest NewsNewsSports

ടി20 ലോകകപ്പ് സൂപ്പർ 12: ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

മൂന്ന് കളികളില്‍ അഫ്ഗാനും ശ്രീലങ്കക്കും രണ്ട് പോയന്‍റ് വീതമാണുള്ളത്. ഇന്ന് തോല്‍ക്കുന്ന ടീമിന്‍റെ സെമി സാധ്യത അവസാനിക്കും. ഏഷ്യാ കപ്പില്‍ കിരീടം നേടിയ തിളക്കത്തില്‍ ലോകകപ്പിനെത്തിയ ശ്രീലങ്കക്ക് മികവ് കാട്ടാനായില്ല. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു തുടങ്ങിയ ശ്രീലങ്ക ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വമ്പന്‍ തോല്‍വി വഴങ്ങി.

മഴ മൂലം ന്യൂസിലന്‍ഡിനെതിരായ മത്സരം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ട അഫ്ഗാന് അയര്‍ലന്‍ഡിനെതിരായ മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ ലഭിക്കുമ്പോൾ അഫ്ഗാനിസ്ഥാന്‍ ഏഴ് ഓവറിൽ ഒരു നഷ്ടമാകാതെ 47 റൺസ് എന്ന നിലയിലാണ്.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്(വിക്കറ്റ് കീപ്പർ), ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ഷനക(ക്യാപ്റ്റൻ), വണിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, പ്രമോദ് മധുഷൻ, ലഹിരു കുമാര, കസുൻ രജിത.

Read Also:- കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ ആക്രമണം: കൈക്കും കാലിനും വെട്ടേറ്റു

അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഉസ്മാൻ ഗനി, ഇബ്രാഹിം സദ്രാൻ, ഗുൽബാദിൻ നായിബ്, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, ഫരീദ് അഹമ്മദ് മാലിക്, ഫസൽഹഖ് ഫാറൂഖി.

shortlink

Related Articles

Post Your Comments

Related Articles


Back to top button